യു.എസിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജഴ്സിയിൽ ഇന്ത്യൻ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സോണാൽ പരിഹർ (42), പത്തു വയസുള്ള മകൻ, ആറു വയസുള്ള മകൾ എന്നിവരാണ് മരിച്ചത്. പ്ലയിൻസ്ബറോയിലെ വീട്ടിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 4.30നാണ് സംഭവം.

ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിങ് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം. വീട്ടിലെത്തിയ ബന്ധുവാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

ഐ.ഐ.ടി കാൺപൂരിൽ പഠിച്ച തേജ് പ്രതാപ് സിങ് ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സോണാൽ എച്ച്.ആർ രംഗത്ത് പ്രവർത്തിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിന്‍റെ പരിപാടികളിൽ സജീവമായിരുന്ന കുടുംബമാണ്. ന്യൂജഴ്സി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - An Indian family of four was found dead in their home in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.