ഭുവനേശ്വർ: വീശിയടിച്ച അംപൻ ചുഴലിക്കാറ്റിനിടെ അഗ്നിശമനസേന വാഹനത്തിൽ യുവതിക്ക് സുഖപ്രസവം. ഒഡിഷയിൽ കേന്ദ്രപാറ ജില്ലയിലെ ജൻഹാര ഗ്രാമത്തിലാണ് 20കാരിയായ ജാനകി സേഥി പെൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാവിലെ വേദന തുടങ്ങിയെങ്കിലും ചുഴലിക്കാറ്റിനെ തുടർന്ന് ആശുപത്രിയിൽ പോകാനായില്ല. തുടർന്ന് ജാനകിയുടെ ഭർത്താവ് ഹതിൻ സേഥി 101 നമ്പറിൽ വിളിച്ച് സഹായമഭ്യർഥിക്കുകയായിരുന്നു.
ഉടൻ അഗ്നിശമനസേനയെത്തി ജാനകിയെ വാനിൽ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, റോഡിലുടനീളം മരങ്ങൾ കടപുഴകിക്കിടക്കുകയായിരുന്നു. 22 മരങ്ങൾ വെട്ടിമാറ്റിയശേഷമാണ് യാത്ര തുടരാനായതെന്ന് ഇൻസ്പെക്ടർ ജനറൽ അഷീത് പാണിഗ്രാഹി പറഞ്ഞു. ആശുപത്രിയിലെത്തും മുേമ്പ വാനിൽതന്നെ പ്രസവവും നടന്നു. അഗ്നിശമനസേനാംഗങ്ങളാണ് ഇവരുടെ സഹായത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.