മുംബൈ: സർക്കാറിനെ വിമർശിച്ചതിന് മുതിർന്ന നടനും സംവിധായകനുമായ അമോൽ പലേക്കറിെൻറ പ്രസംഗം ആവർത്തിച്ച് ത ടസപ്പെടുത്തി സംഘാടകർ. ആർട്ടിസ്റ്റ് പ്രഭാകർ ബർവെയുടെ സ്മരണക്കായി സംഘടിപ്പിച്ച ‘ഇൻസൈഡ് ദി ബോക്സ്’ എന് ന പ്രദർശനത്തിെൻറ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയിൽ സർക്കാർ നടത്തുന്ന നാ ഷണൽ ഗാലറി മോഡേൺ ആർട്ടിലായിരുന്നു പരിപാടി. സർക്കാറിെൻറ ചില തീരുമാനങ്ങളിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച തിനാണ് അേദഹത്തിെൻറ പ്രസംഗത്തെ വേദിയിലുള്ളവർ തടസപ്പെടുത്തിയത്. സംഭവത്തിെൻറ വിഡിയോ പ്രചരിക്കുന്നു ണ്ട്.
‘നാഷണൽ ഗാലറി മോഡേൺ ആർട്ടിെൻറ ശാഖകൾ കൊൽക്കത്തയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തുടങ്ങാൻ തീരുമാനിച്ചത് 2017 ൽ കേട്ട സന്തോഷ വാർത്തയായിരുന്നു. മുംബൈയിലെ ഗാലറി വികസനവും സന്തോഷകരമായിരുന്നു. എന്നാൽ 2018 നവംബർ 13 ന് ദൗർഭാഗ്യകരമായ വാർത്തയും കേൾക്കാനിയായി’ - പലേക്കർ പറഞ്ഞു.
ഉദ്യോഗസ്ഥരോ സർക്കാർ ഏജൻറുമാരോ അല്ലാതെ മുംബൈയിലെയും ബംഗളൂരുവിലെയും പ്രാദേശിക ആർട്ടിസ്റ്റുകളുടെ ഗാലറി അഡ്വൈസറി കമ്മിറ്റികൾ നടത്തുന്ന അവസാന പ്രദർശനമാകും ഇതെന്ന് നിങ്ങൾ പലരും അറിയുന്നുണ്ടാകില്ല. 2018 നവംബർ 13 ന് ബംഗളൂരുവിലെയും മുംബൈയിലെയും കമ്മിറ്റികളെ സാംസ്കാരിക മന്ത്രാലയം അസാധുവാക്കിയെന്നാണ് ഞാൻ മനസിലാക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൗ സമയം വേദിയിലുണ്ടായിരുന്ന ക്യുറേറ്റർ ജേസൽ താക്കർ ഇടപെട്ടു. പ്രഭാകർ ബർവയുടെ അനുസ്മരണ പരിപാടിയാണെന്നും വിഷയത്തിൽ ഉൗന്നി സംസാരിക്കണമെന്നും പറഞ്ഞു. എന്നാൽ താൻ ഇതു തന്നെ പറയുമെന്നും അത് തടയുമോ എന്നും പലേക്കർ ചോദിക്കുന്നു.
തുടർന്ന്, കമ്മിറ്റികളെ അസാധുവാക്കിയ ശേഷം പ്രദർശനത്തിൽ ആരുടെ ചിത്രങ്ങളെല്ലാം പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് തീരുമാനമെടുത്തതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേദിയിൽ നിന്ന് വീണ്ടും തടസപ്പെടുത്തലുണ്ടായി. ‘ഇത് ഇപ്പോൾ പറയേണ്ട ആവശ്യമില്ല. ഇൗ സംസാരം നിർത്തണം’ എന്ന് ജസേല താക്കർ ആവശ്യപ്പെട്ടു.
എന്നാൽ പ്രസംഗം അവസാനിപ്പിക്കാൻ തയാറാകാതെ പലേക്കർ, മറാത്തി സാഹിത്യ സമ്മേളനത്തിലെ സംഭവം വിവരിച്ചു. എഴുത്തുകാരി നയൻതാര സഗാളിനെ ചടങ്ങിൽ സംസാരിക്കാൻ ക്ഷണിക്കുകയും, അവർ സർക്കാറിനെ വിമർശിക്കാൻ സാധ്യതയുണ്ടെന്ന് കണ്ട് അവസാനം ക്ഷണം പിൻവലിക്കുകയും ചെയ്തുവെന്നും അതേ സാഹചര്യം ഇവിടെയും ഒരുക്കുകയാണോ എന്നും ചോദിച്ചു.
Just got this video of one of my favourite actors, Amol Palekar, being cut off while ruing the loss of independence in art at @mumbai_ngma simply because he seemed critical of a Ministry of Culture/NGMA decision.
— Annu Tandon (@AnnuTandonUnnao) February 9, 2019
This is what #intolerance in the present times is all about. Sad! pic.twitter.com/u8L30qeiz7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.