കർണാടകയിലെ ലിംഗായത്തുകളെ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെ പര്യടനം ആരംഭിച്ചു. ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദർശിച്ചുകൊണ്ടാണ് രണ്ട് ദിവസത്തെ യാത്രക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ കർഷകരേയും വ്യാപാരികളേയും സന്ദർശിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏകസംസ്ഥാനമായ കർണാടകയിൽ ഭരണം പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 

കഴിഞ്ഞ രണ്ട് ദിവസങ്ങളായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു. വിവിധ ജാതി-മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളാണ് രാഹുൽ പ്രധാനമായും സന്ദർശിച്ചത്.

Tags:    
News Summary - Amit Shah to Meet Key Leaders of Lingayat Mutt in Poll-Bound Karnataka-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.