Posted On
date_range Updated On
date_range ഡൽഹിയിൽ മൂന്ന് റാലികളുമായി അമിത് ഷാ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കളത്തിലിറങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി യിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു മഹാറാലികളിലാണ് അമിത് ഷാ ഇന്ന് പങ്കെടുക്കുക.
കഴിഞ്ഞ ദിവസം ബാബർപുർ, രോഹ്താസ് നഗർ എന്നിവടങ്ങളിലെ പൊതുസമ്മേളനങ്ങളിലും അമിത്ഷാ പ്രസംഗിച്ചിരുന്നു. കൂടാതെ ഘോണ്ടയിലെ റോഡ്ഷോയിലും അദ്ദേഹം പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയും സജീവമായി രംഗത്തുണ്ട്. ഇന്ന് മൂന്നിടങ്ങളിലാണ് നദ്ദയുടെ നേതൃത്വത്തിൽ പൊതുസമ്മേളനങ്ങൾ നടക്കുക.
കെജ്രിവാൾ സർക്കാറിെൻറ പോരായ്മകളാണ് ബി.ജെ.പി പ്രധാനമായും ആയുധമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.