Posted On
date_range Updated On
date_range ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്ന രോഗിക്ക് ഡ്രൈവറുടെ വക മദ്യസൽക്കാരം; വിഡിയോ വൈറൽ
കാലിന് പരിക്കേറ്റ് ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകുന്ന രോഗിക്ക് മദ്യം വിളമ്പി ആംബുലൻസ് ഡ്രൈവർ. ഡ്രൈവർ വാഹനം നിർത്തി മദ്യം രോഗിക്ക് ഒഴിച്ചുകൊടുക്കുന്നതിന്റെയും സ്വയം കുടിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആംബുലൻസിൽ ഇരിക്കുന്ന സ്ത്രീയെയും കുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ഡ്രൈവറുടെ മദ്യസൽക്കാരം. കാലൊടിഞ്ഞ രോഗി സ്ട്രെച്ചറിൽ കിടന്നാണ് മദ്യം കുടിക്കുന്നത്.
ഒഡിഷയിലെ തിർത്തോൾ ഹൈവേയിലാണ് സംഭവം. രോഗി ആവശ്യപ്പെട്ടിട്ടാണ് മദ്യം നൽകിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. ഡ്രൈവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്ത ശേഷം അന്വേഷണം നടത്തുമെന്നും തിർത്തോൾ പൊലീസ് ഇൻസ്‍പെക്ടർ ജുഗൽ കിഷോർ ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.