അംബാനിക്ക് ഭീഷണി; സന്ദേശമയച്ച മൊബൈൽ തിഹാർ ജയിലിൽ കണ്ടെത്തി
മുംബൈ: മുകേഷ് അംബാനിക്ക് ഭീഷണിയുമായി വീടിനടുത്ത് സ്ഫോടക വസ്തുവുള്ള സ്കോർപിയോ നിർത്തിയിട്ടതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് 'ജയ്ശുൽ ഹിന്ദി'െൻറ പേരിൽ സന്ദേശമയച്ചതായി സംശയിക്കുന്ന മൊബൈൽ തിഹാർ ജയിലിൽനിന്ന് കണ്ടെത്തി. തീവ്രവാദ സംഘടനയായ 'ഇന്ത്യൻ മുജാഹിദി'െൻറ ഇന്ത്യൻ തലവനെന്ന് കരുതുന്ന തെഹ്സീൻ അഖ്തറിനെ പാർപ്പിച്ച ബാരക്കിൽനിന്ന് വ്യാഴാഴ്ച രാത്രി ഡൽഹി പൊലീസിെൻറ സ്പെഷൽ സെല്ലാണ് മൊബൈൽ കണ്ടെത്തിയത്. ചോദ്യം ചെയ്യാനായി തെഹ്സീനെ കസ്റ്റഡിയിൽ വാങ്ങിയേക്കും.
അംബാനിക്കുള്ള ഭീഷണിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തും ബിറ്റ് കോയിൻ ആവശ്യപ്പെട്ടും ടെലഗ്രാം ആപ്പിലാണ് ജയ്ശുൽ ഹിന്ദിെൻറ സന്ദേശം പ്രചരിച്ചത്. കണ്ടെത്തിയ മൊബൈലിൽനിന്നാണ് ടെലഗ്രാം അക്കൗണ്ടുണ്ടാക്കിയതും സന്ദേശം അയച്ചതുമെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ 25ന് വൈകീട്ടാണ് സ്കോർപിയോ കണ്ടെത്തിയത്. 27ന് രാത്രിയാണ് 'ജയ്ശുൽ ഹിന്ദി'െൻറ പേരിൽ സന്ദേശം പ്രത്യക്ഷപ്പെട്ടത്. മുംബൈ പൊലീസിെൻറ നിർദേശപ്രകാരം സ്വകാര്യ സൈബർ കമ്പനി നടത്തിയ അന്വേഷണത്തിലാണ് തിഹാർ ബന്ധം കണ്ടെത്തിയത്. 2014ൽ അറസ്റ്റിലായ തെഹസീന് മുംബൈ, ഹൈദരാബാദ്, പുണെ സ്ഫോടനങ്ങളിൽ പങ്കുണ്ടെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.