അഹ്മദാബാദ്: മണിശങ്കർ അയ്യർ ബി.ജ.പി ഏജൻറാണെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ സാധ്യതകൾ ഇല്ലാതാക്കാനാണ് അദ്ദേഹത്തെ ഗുജറാത്തിലേക്കയച്ചതെന്നും ഒ.ബി.സി നേതാവ് അൽപേഷ് താക്കോർ.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ പ്രകടനം സംബന്ധിച്ച് നേതാക്കൾ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ആശയവിനിമയം നടത്താനിരിക്കെയാണ് അൽപേഷിെൻറ പ്രസ്താവന.
മണിശങ്കർ അയ്യരെ പോലുള്ളവർ പൊതുവേദികളിൽ പാർട്ടിയുടെ പ്രതിനിധികളായി സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനോട് ഗുജറാത്തിലെ മാത്രമല്ല, അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നേതാക്കൾക്കും വിയോജിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.