വീര്‍ഭദ്ര സിങ്ങിനെതിരായ ആരോപണം ഗൗരവമേറിയതാണെന്ന് സി.ബി.ഐ


ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് സി.ബി.ഐ കോടതിയില്‍. വന്‍ തുകയുടെ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും വീര്‍ഭദ്ര സിങ്ങിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായി സംരക്ഷിക്കുകയാണെന്ന് ഡല്‍ഹി ഹൈകോടതിയില്‍ സി.ബി.ഐ പറഞ്ഞു. 

സിങ്ങിനെതിരെ ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാന്‍ അധികാരമുണ്ടെന്നും സി.ബി.ഐ അവകാശപ്പെട്ടു. കേസ് കൂടുതല്‍ വാദം കേള്‍ക്കലിനായി ഡിസംബര്‍ 15ലേക്ക് മാറ്റിവെച്ചു.

Tags:    
News Summary - Allegations against veer bhadra sing is serious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.