എട്ടുദിവസം അന്യായ കസ്റ്റഡി; രണ്ടുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അലഹബാദ് ഹൈകോടതി

പ്രയാഗ് രാജ്: അന്യായമായി ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവത്തിൽ പൊലീസ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. പ്രയാഗ് രാജ് സ്വദേശിയായ മൻസൂർ അഹമ്മദിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതിയാണ് വിധി പ്രഖ്യാപിച്ചത്. ദിവസം 25,000 രൂപ എന്ന നിരക്കിൽ ആറ് ആഴ്ചക്കകം നഷ്ടപരിഹാരം നൽകണം. സംഭവത്തിൽ ഉൾപ്പെട്ട അസിസ്റ്റന്റ് കമീഷണറെ കുറിച്ച് മൂന്ന് മാസത്തിനകം അന്വേഷണം നടത്തി ഇയാളിൽനിന്ന് നഷ്ട പരിഹാരം ഈടാക്കണമെന്നും കോടതി നിർദേശം നൽകി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രയാഗ് രാജ് പൊലീസ് കമീഷണർ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

മാർച്ച് 19ന് പുലർച്ചെ 12.50 ഓടെയാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഉമേഷ് സിങ്, കോൺസ്റ്റബിൾമാരായ അങ്കിത് സിങ്, ത്രിഭുവൻ പാണ്ഡെ എന്നിവരുൾപ്പെടെയുള്ള ഖിരി പൊലീസ് ഉദ്യോഗസ്ഥർ മൻസൂറിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനുള്ള കാരണം പറഞ്ഞില്ലെന്നും മാറ്റിനിർത്തിയെന്നും ഭാര്യ ഹരജിയിൽ ആരോപിച്ചു. മൻസൂറിന്റെ മകൻ ഷാറൂഖ് ഖാനാണ് മുഖ്യമന്ത്രിയുടെ പോർട്ടലിൽ പൊലീസിനെതിരെ പരാതി നൽകിയത്.

Tags:    
News Summary - Allahabad High Court orders compensation of Rs 2 lakh for eight days of wrongful detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.