വായുമലിനീകരണം: ഡൽഹിയിൽ രണ്ടു ദിവസം സ്​കൂൾ അവധി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക്​ വാ​യു മ​ലി​നീ​ക​ര​ണ തോ​ത്​ ഉ​യ​ർ​ ന്നതിനെ തുടർന്ന്​ രണ്ടു ദിവസത്തേക്ക്​ കൂടി സ്​കൂളുകൾ അടച്ചിടാൻ നിർദേശം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദേശം. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്‌സിങ് പ്ലാൻറുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെവരെ അടച്ചിടും.

കാ​റ്റി​​​െൻറ ശ​ക്തി​കു​റ​ഞ്ഞ​തും ത​ണു​പ്പ്​ ആ​രം​ഭി​ച്ച​തു​മാ​ണ്​ വാ​യു വീ​ണ്ടും മോ​ശ​മാ​കാ​ൻ കാ​ര​ണം. വ്യാഴാ​ഴ്​​ച ഡ​ൽ​ഹി​യി​ലെ 37 വാ​യു നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലും നി​ല​വാ​ര​സൂ​ചി​ക (​െഎ.​​ക്യു.​െ​എ) ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ല​യി​ട​ങ്ങ​ളി​ലും ഐ.​ക്യു.​െ​എ 500 ക​ട​ന്നു. ഐ.​ക്യു.​ഐ 100 വ​രെ​യാ​ണ്​ സു​ര​ക്ഷി​ത നി​ല. ശ്വാ​സ​കോ​ശ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പ​ർ​ട്ടി​ക്കു​ലേ​റ്റ്​ മാ​റ്റ​ർ അ​പ​ക​ട​ക​ര​മാ​യ തോ​തി​ലാ​ണു​ള്ള​ത്​.

Tags:    
News Summary - All schools in Delhi-NCR are closed today and tomorrow due to rise in pollution levels - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.