Posted On
date_range Updated On
date_range ഇനി ഞങ്ങൾ ശിവ സൈനികർ; ഷിൻഡെയുടെ മകൻ
ന്യൂഡൽഹി: ശിവസേന എം.പിയും മഹാരാഷ്ട്രയിലെ വിമത എം.എൽ.എ ഏകനാഥ് ഷിൻഡെയുടെ മകനുമായ ശ്രീകാന്ത് ഷിൻഡെ തന്റെ പിതാവ് നയിക്കുന്ന വിഭാഗത്തിന് നിയമസാധുത അവകാശപ്പെട്ട് രംഗത്ത്.
എൻ.ഡി ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അഭിപ്രായ പ്രകടനവുമായി ശ്രീകാന്ത് എത്തിയത്. വിമതർ ഇനി ശിവസൈനികർ എന്ന് അറിയപ്പെടുമെന്നും എം.പി പറഞ്ഞു. തന്റെ പിതാവ് ഷിൻഡെയുടെ നേതൃത്വത്തിൽ 50ലധികം എം.എൽ.എമാർ ഉണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.
അതേസമയം, ഷിൻഡെക്കൊപ്പം ക്യാമ്പ് ചെയ്യുന്ന 20 എം.എൽ.എമാരെങ്കിലും ബി.ജെ.പിയുമായുള്ള ലയനത്തിന് എതിരാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും താക്കറെ വിഭാഗം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.