Posted On
date_range Updated On
date_range കോവിഡ് വാക്സിന്‍: ബോധവല്‍കരണവുമായി ആലിയ ഭട്ട്
മുബൈ: കോവിഡ് വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ പ്രചാരണത്തെ ചെറുക്കക്കാന്‍ ചലചിത്ര താരം ആലിയ ഭട്ട് പോഡ്കാസ്റ്റ് സീരീസ് ആരംഭിച്ചു. കൊറോണ രണ്ടാം തരംഗത്തിനെതിരായപോരാട്ടത്തില്‍ ആലിയ ഭട്ടും പങ്കാളിയാവുകയാണ്. പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ജനങ്ങളെ ¤്രപാത്സാഹിപ്പിക്കുന്നതിനായാണ് പോഡ്കാസ്റ്റ് പരമ്പര നടത്തുന്നത്.
വാക്സിനേഷനെടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് എപ്പിസോഡ് പോഡ്കാസ്റ്റ് സീരീസിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ബുധനാഴ്ച ആലിയ ഭട്ട് സാമൂഹികമാധ്യമങ്ങളില്‍ അവതരിപ്പിച്ചു.
കോവിഡ് വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ ചിന്താഗതിക്കെതിരെ പോഡ്കാസ്റ്റില്‍ നടിയും സംഘവും ഡോക്ടര്‍മാരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിക്കും. ഇതുവഴി ജനങ്ങളെ ബോധവല്‍കരിക്കാനാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.