ന്യൂഡൽഹി: വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ ഗോരക്ഷക ഗുണ്ടകൾ അടിച്ചുകൊന്നിട്ട് മൂന്നാണ്ട്. കേസിൽ 45 തവണ വാദംകേട്ടിട്ടും അതിവേഗ കോടതി ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
18 പ്രതികളിൽ ഒരാൾ മരിച്ചു. മറ്റു 17 പേർക്കും ജാമ്യം ലഭിച്ചു. കൊലക്കുറ്റം, കലാപം, നിയമം ലംഘിച്ച് സംഘടിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, മാസങ്ങൾക്കുള്ളിൽ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചതായി കുടുംബം പറയുന്നു.
2015 സെപ്റ്റംബർ 28ന് രാത്രിയാണ് അഖ്ലാഖിെൻറ വീട് ആക്രമിക്കുന്നത്. മകൻ ഡാനിഷിന് സാരമായ പരിക്കേറ്റിരുന്നു. രജ്പുത് വിഭാഗം തിങ്ങിപ്പാർക്കുന്ന മേഖലയിലെ ഏക മുസ്ലിം വീടാണ് അഖ്ലാഖിേൻറത്. അക്രമത്തെ തുടർന്ന് കുടുംബം വീട് ഉപേക്ഷിച്ചു. അഖ്ലാഖിെൻറ മാതാവ് അസ്ഗരി, ഭാര്യ ഇക്രം, മക്കളായ സർതാജ്, ഷൈസ, ഡാനിഷ് എന്നിവർ എയർഫോഴ്സിലുള്ള മകൻ സിറാജിെൻറ കൂടെ ഡൽഹിയിലാണ് താമസം.
മൂന്നു വർഷമായി വീട്ടിലേക്ക് മടങ്ങിപ്പോകാൻ സാധിച്ചിട്ടില്ല. നാലുമാസം മുമ്പ് പ്രതികളും അവരുടെ കുടുംബവും കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖ്ലാഖിെൻറ സഹോദരൻ മുഹമ്മദ് ജാനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്നും കേസുമായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് ജാനെ യു.പി പൊലീസ് മാസങ്ങളോളം ജയിലിൽ അടച്ചിരുന്നു. ആൾക്കൂട്ട അക്രമത്തിനെതിരെ നിയമനിർമാണം വേണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് കുടുംബം. കേസിൽ പ്രതിയായ രൂപേന്ദ്ര റാണയെ ലോക്സഭ തെരഞ്ഞെടുപ്പിൽ നോയ്ഡ മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കുമെന്ന് അടുത്തിടെയാണ് ഹിന്ദു നവനിർമാണ സേന പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.