Posted On
date_range Updated On
date_range അവരുടെ ഗവർണർ അവരുടെ സർക്കാർ -അഖിലേഷ് യാദവ്
ലഖ്നോ: മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാറുണ്ടാക്കിയതിനെ വിമർശിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാ ദവ്. അവരുടെ ഗവർണറും സർക്കാറുമാണ് മഹാരാഷ്ട്രയിലുള്ളതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മഹാരാഷ്്ട്രയിലെ സർക്കാർ രുപീകരണത്തിൽ ഗവർണറുടെ ഇടപെടൽ വിമർശിക്കപ്പെടുന്നതിനിടെയാണ് അഖിലേഷിെൻറ പരാമർശം.
അതേസമയം, മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ അധികാരത്തിനെത്തിയതിനെതിരെ സുപ്രീംകോടതിയിൽ എൻ.സി.പിയും ശിവസേനയും ഹരജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.