ഒറ്റുകാർ ഒറ്റപ്പെടും, ഞാൻ തളരില്ല; രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ഐഷ സുൽത്താന

ലക്ഷദ്വീപിലെ നടപടികളുമായി ബന്ധപ്പെട്ട്​ അഡ്​മിനി​സ്​ട്രേറ്റർക്കെതിരെ പ്രതികരിച്ചതിന്​ രാജ്യദ്രോഹ കേസ്​ നേരിടുന്ന സിനിമാ പ്രവർത്തകയും ലക്ഷദ്വീപുകാരിയുമായ ഐഷ സുൽത്താന കൂടുതൽ പ്രതികരണവുമായി രംഗത്ത്​. രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്​.ഐ.ആർ ഇട്ടതിനെ തുടർന്നാണ്​ താൻ തളരില്ലെന്ന പ്രതികരണവുമായി അവർ ഫേസ്​ബുക്കിൽ പോസ്റ്റ്​ പങ്കുവെച്ചത്​. 

ലക്ഷദ്വീപുകാരനായ ബി.ജെ.പി ​നേതാവിന്‍റെ പരാതിയിലാണ്​ കേസെടുത്തിട്ടുള്ളത്​. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ താൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്നാണ്​ ഐഷ പ്രതികരിച്ചത്​. നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാർ ആയിരിക്കുമെന്നും ഐഷ എഴുതി.

ഒറ്റുകാരിൽ ഉള്ളതും കടലിനെ സംരക്ഷിക്കുന്ന ലക്ഷദ്വീപുകാരിൽ ഇല്ലാത്തതും ഭയമാണെന്നും അവർ കുറിച്ചു. തളർത്തിയാൽ തളരാൻ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നു കൂടി അവർ എഴുതി. 

ഐഷ സുൽത്താനയുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം

F.I.R ഇട്ടിട്ടുണ്ട്...
രാജ്യദ്രോഹ കുറ്റം☺️
പക്ഷെ
സത്യമേ ജയിക്കൂ...🔥
കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും🌊
നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാർ ആയിരിക്കും🔥
ഇനി നാട്ടുകാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്...
ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ്, ഭയം... 🌙🌊
തളർത്തിയാൽ തളരാൻ വേണ്ടിയല്ല ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് 💪🏻
എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...


Tags:    
News Summary - aisha sulthana responds about sedition case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.