Posted On
date_range Updated On
date_range വ്യോമാക്രമണം; കേന്ദ്രം തെളിവ് നൽകണം -ദിഗ്വിജയ് സിങ്
ഇൻഡോർ: പാകിസ്താനിലെ ബാലാക്കോട്ടിൽ ജയ്ശെ മുഹമ്മദ് ഭീകര ക്യാമ്പിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന ് കേന്ദ്ര സർക്കാർ വ്യക്തമായ തെളിവ് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.
‘‘ഞാൻ ഒാപ്പറേഷനെ ചോദ്യം ചെയ്യുകയല്ല. പക്ഷെ ഇത് സാേങ്കതിക കാലഘട്ടമാണ്. സാറ്റലൈറ്റ് ചിത്രങ്ങളും ലഭ്യമാണ്. ഉസാമ ബിൻ ലാദനെതിരെയുള്ള സൈനിക ഒാപ്പറേഷെൻറ തെളിവ് അമേരിക്ക ലോകത്തിനു മുമ്പിൽ നൽകിയ പോലെ നമ്മൾ നമ്മുടെ വ്യോമാക്രമണത്തിെൻറ കാര്യത്തിലും അത് ചെയ്യണം.’’- ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ മമത ബാനർജിയും സമാന ആവശ്യമുന്നയിച്ചിരുന്നു. എവിടെയാണ് ബോംബിട്ടതെന്നും എത്രപേർ കൊല്ലപ്പെട്ടുവെന്നുമുള്ള വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും മമത ആവശ്യെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.