ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി: കോവിഡ് മഹാമാരി കാരണം ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാനൊരുങ്ങി എയർ ഇന്ത്യ. സെപ്റ്റംബർ ഒന്ന് മുതൽ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ സി.ഇ.ഒയും മാനേജിംങ് ഡയറക്ടറുമായ കാംബെൽ വിൽസൺ അറിയിച്ചു. ശമ്പളം പുനഃസ്ഥാപിക്കുന്നതിന് പുറമെ കാബിൻ ക്രൂ ജീവനക്കാരുടെ ലെഓവർ അലവൻസും ഭക്ഷണ അലവൻസും സെപ്റ്റംബർ ഒന്നുമുതൽ പരിഷ്കരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ വർഷം ജനുവരിയിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള വിമാന കമ്പിനിയായ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. കോവിഡ് മഹാമാരി കാരണം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് വിമാനകമ്പനികൾ ചെലവ് ചുരുക്കുന്നതിനായി ജീവനക്കാരുടെ ശമ്പളം കുറക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങിയിരുന്നു.

Tags:    
News Summary - Air India to restore staff salaries to pre-Covid slabs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.