Posted On
date_range Updated On
date_range സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യയുടെ സി.ഇ.ഒ കാംബൽ വിൽസൺ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിമാനത്തിൽ മദ്യം വിതരണം ചെയ്തതിലടക്കം വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഒരു പൈലറ്റിനും നാല് കാബിൻ ക്രൂ അംഗങ്ങൾക്കും കാണിക്കൽ നോട്ടീസ് അയച്ചതായും ഇവരെ ചുമതലയിൽ നിന്ന് നീക്കം ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു.
ശനിയാഴ്ച പ്രതി ശങ്കർ മിശ്രയെ ബംഗളൂരുവിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവംബർ 26 നാണ് കേസിനാസ്പദമായ സംഭവം ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. തുടർന്ന് യാത്രക്കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.