അഹ്മദാബാദ്: അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനം തകർന്നുവീണതിന് തൊട്ടുപിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രം മാറ്റി എയർ ഇന്ത്യ. എക്‌സ് (മുമ്പ് ട്വിറ്റർ), ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് എയർ ഇന്ത്യ അവരുടെ പ്രൊഫൈൽ ചിത്രം കറുത്ത വൃത്തമാക്കി മാറ്റിയത്. സാധാരണ ചുവപ്പും വെള്ളയും ലോഗോയും സ്വർണ്ണ വിൻഡോ ഫ്രെയിമും ആണ് ഉണ്ടാവാറുള്ളത്.
അഹ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം അഹ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നു വീഴുകയായിരുന്നു. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഒരു കനേഡിയൻ പൗരൻ, ഏഴ് പോർച്ചുഗീസ് പൗരന്മാർ എന്നിവരെയുൾപ്പെടെ വഹിച്ചുകൊണ്ട് വിമാനം ഉച്ചയ്ക്ക് 13:38 നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്.
825 അടി ഉയരത്തിൽ വെച്ചാണ് വിമാനം താഴേക്ക് പതിച്ചത്. 'വിമാനത്തിന് മുകളിലേക്ക് പോകാൻ കഴിഞ്ഞില്ല എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്' വ്യോമയാന വിദഗ്ധൻ സഞ്ജയ് ലാസർ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയിരുന്നു. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി 1800 5691 444 എന്ന പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പറും ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ സംഭവം അന്വേഷിക്കുന്ന അധികാരികൾക്ക് എയർ ഇന്ത്യ പൂർണ സഹകരണം നൽകുന്നുണ്ടെന്ന് ഫ്ലൈറ്റ് ഓപ്പറേറ്ററും സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ലണ്ടനിലേക്ക് പോകുകയായിരുന്നു വിമാനം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 110 യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.