പുരി ക്ഷേത്രത്തിൽ മാംസാഹാരം ലഭിക്കുമെന്ന് പറഞ്ഞ എയർ ഇന്ത്യ മാപ്പ് പറഞ്ഞു

ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ​ക്ഷേത്രത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് എയർ ഇന്ത്യ മാപ്പു പറഞ്ഞു. ക്ഷേത്രത്തിൽ മാംസാഹാരം ലഭിക്കുമെന്നായിരുന്നു 'ശുഭയാത്ര'യെന്ന എയർ ഇന്ത്യയുടെ മാസികയിലെ 'ഡിവോഷൻ കാൻ ബി ഡെലിഷിയസ്'​ എന്ന ലേഖനത്തിലെ പരാമർശം. ​

വിവാദ പരാമർശത്തിനെതിരെ ഒറീസയിലെ സംഘടനകളും വ്യക്തികളും പ്രതിഷേധങ്ങളുയർത്തിയിരുന്നു. 'ഇത്​ ദൗർഭാഗ്യകരമായ സംഭവമാണ്​​. ഞങ്ങൾ ബന്ധപ്പെട്ട അധികാരികളെ പ്രതിഷേധമറിയിക്കും' ലേഖനത്തോടുളള ഒറീസ്സ മുഖ്യമന്ത്രി നവീൻ പട്​നായികിന്‍റെ പ്രതികരണമിതായിരുന്നു.

പ്രതിഷേധം കനത്തതോടെയാണ് എയർഇന്ത്യ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. മാസികയുടെ കോപ്പികൾ വിപണിയിൽ നിന്ന് പിൻവലിക്കുമെന്നും എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.

'തെറ്റു വന്നതിൽ ഖേദിക്കുന്നു. ജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്താൻ എയർ ഇന്ത്യക്ക്​ യാതൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ശുഭയാത്രയുടെ കോപ്പികൾ ഉടൻ തന്നെ വിപണിയിൽ നിന്ന്​ പിൻവലിക്കും.' എയർ ഇന്ത്യ ട്വിറ്ററിൽ കുറിച്ചു.

 

Tags:    
News Summary - Air India Apologises For Article About Non-Veg Food At Jagannath Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.