ചെന്നൈ: പാർട്ടി എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ തമിഴ്നാട് സ്പീക്കർക്ക് കത്ത് നൽകി. അരംതങ്കി എം.എൽ.എ രത്നസഭാവതി, വിരുതാചലം എം.എൽ.എ കലൈശെൽവൻ, കള്ളകുറിച്ചി എം.എൽ.എ പ്രഭു എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.
എ.ഐ.എ.ഡി.എം.കെ ചീഫ് എസ്. രാജേന്ദ്രനാണ് സ്പീക്കർ പി. ധനപാലിന് കത്ത് നൽകിയത്. മൂന്ന് എം.എൽ.എമാർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
അണ്ണാ ഡി.എം.കെയുമായി തെറ്റിപിരിഞ്ഞ അമ്മ മക്കൾ കക്ഷി അധ്യക്ഷൻ ടി.ടി.വി ദിനകരനെ പിന്തുണച്ചതാണ് മൂന്ന് എം.എൽ.എമാർക്കെതിരെ നടപടിക്ക് വഴിവെച്ചത്. എന്നാൽ, പാർട്ടി നടപടിയെ നിയമപരമായി നേരിടുമെന്ന് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.