ദിനകരനെതിരെ ലുക്ക്​ഒൗട്ട്​ നോട്ടീസ്​

ന്യൂഡൽഹി: എ.െഎ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആർ.കെ നഗർ സ്ഥാനാർഥിയുമായ ടി.ടി.വി.ദിനകരനെതിരായ നിയമക്കുരക്ക് മുറുകുന്നു. ഡൽഹി ക്രൈംബ്രാഞ്ച് ദിനകരനെതിരെ ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യത്തെ എല്ലാ വിമാനതാവളങ്ങൾക്കും തുറമുഖങ്ങൾക്കും ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ലഭിക്കുന്നതിനായി കമീഷന് കൈക്കൂലി നൽകുന്നതിനായി ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരനെ നിയോഗിച്ച സംഭവത്തിലാണ് ദിനകരനെതിരെ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സുകേഷ് ചന്ദ്രശേഖരൻ വഴി 10 കോടി രൂപ കൈക്കൂലി നൽകാൻ ദിനകരൻ ശ്രമിച്ചു എന്നാണ് കേസ്.

അതേ സമയം, എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി എടപാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ യോഗത്തിലാണ് ഇരുവരെയും പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടിയിൽ മന്നാർഗുഡി മാഫിയയുടെ കുടുംബവാഴ്ച അനുവദിക്കില്ലെന്ന് പറഞ്ഞാണ് എടപാടി വിഭാഗത്തിെൻറ നീക്കം.

Tags:    
News Summary - AIADMK crisis: Delhi Police issues look out notice against TTV Dinakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.