ഫത്തേപുർ സിക്രി ദർഗക്ക് താഴെ ക്ഷേത്രമുണ്ട്; കേസ് നൽകി അഭിഭാഷകൻ

ന്യൂഡൽഹി: ഫത്തേപുർ സിക്രി ദർഗക്ക് കീഴിൽ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് കേസ് നൽകി ആഗ്രയിൽ നിന്നുള്ള അഭിഭാഷകൻ. അജയ് പ്രതാപ് സിങ്ങാണ് ആഗ്ര സിവിൽ കോടതിയിൽ കേസ് നൽകിയത്. ഫത്തേപുർ സിക്രിക്കടിയിൽ കാമാഖ്യ ദേവിയുടെ ക്ഷേത്രമുണ്ടെന്നാണ് ഇയാളുടെ അവകാശവാദം.

ഫത്തേപുർ സിക്രി അക്ബറാണ് കണ്ടെത്തിയതെന്ന സത്യവും അംഗീകരിക്കാൻ ഇയാൾ തയാറല്ല. വിജയ്പുർ സിക്രിയെന്ന പേരിൽ ബാബുർനാമയിൽ ഫത്തേപുർ സിക്രി പരാമർശിക്കുന്നുണ്ടെന്നാണ് അഭിഭാഷകൻ പറയുന്നത്.

ആർക്കിയോളജിസ്റ്റ് ഡി.ബി.ശർമ്മ നടത്തിയ ​ഗവേഷണത്തിൽ ഇവിടെ നിന്നും ഹിന്ദു, ജൈന പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. ബ്രിട്ടീഷ് ഓഫീസർ ഇ.ബി ഹൗവലും​ ക്ഷേത്രത്തിന്റെ തൂണുകൾ ഹിന്ദുവാസ്തു ശൈലിയിലാണെന്ന് പറഞ്ഞിട്ടുണ്ട്. യുദ്ധസമയത്താണ് സിക്രിയിലെ രാജാവായിരുന്ന റാവു ധാംദേവ് കാമാഖ്യ ദേവിയുടെ വിഗ്രഹം ഇവി​ടേക്ക് കൊണ്ടുവന്നത്.

ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഫത്തേപുർ സിക്രി ക്ഷേത്രമാണ് പ്രഖ്യാപിക്കണമെന്ന് ഹരജിയിലെ ആവശ്യം. ആഗ്ര സിവിൽ കോടതിയുടെ മുന്നിലുള്ള കേസ് ജഡ്ജി മൃത്യുഞ്ജയ ശ്രീവാസ്തവയാണ് പരിഗണിക്കുന്നത്. ജമാ മസ്ജിദ് താഴെ കൃഷ്ണ വി​ഗ്രഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് പറഞ്ഞും ഇയാൾ കേസ് നൽകിയിരുന്നു.

Tags:    
News Summary - Agra lawyer claims temple below Fatehpur Sikri dargah, files case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.