Posted On
date_range Updated On
date_range അഗർത്തല -ബംഗ്ലാദേശ് റെയിൽപാത ഉദ്ഘാടനം ബുധനാഴ്ച
അഗർത്തല: തൃപുരയിലെ അഗർത്തലയിൽനിന്ന് ബംഗ്ലാദേശിലെ അഖൗറയിലേക്കുള്ള ട്രെയിൻ പദ്ധതി ബുധനാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. 15 കിലോമീറ്റർ വരുന്ന റെയിൽപാതയിൽ അഞ്ച് കിലോമീറ്റർ ഇന്ത്യയിലും 10 കിലോമീറ്റർ ബംഗ്ലാദേശിലുമാണ്.
ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും ഉണ്ടാകും. പാത യാഥാർഥ്യമാകുന്നതോടെ ധാക്ക വഴി അഗർത്തല- കൊൽക്കത്ത യാത്രാസമയം 31 മണിക്കൂറുള്ളത് 10 മണിക്കൂറായി ചുരുങ്ങുമെന്നതാണ് പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.