Posted On
date_range Updated On
date_range ലുലു മാളിന് പിന്നാലെ മീററ്റിലെ മാളിലും നമസ്കാര വിവാദം
ലഖ്‌നൗ: ലഖ്‌നൗ ലുലു മാളിലെ നമസ്‌കാര വിവാദത്തിന് പിന്നാലെ മീററ്റിലും സമാന വിവാദം. മീററ്റിലെ ഒരു മാളിനുള്ളിൽ നമസ്‌കാരം നിർവഹിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് ബി.ജെ.പി ജില്ല ഐ.ടി സെൽ കൺവീനർ ദിഗ് വിജയ് സിങ്ങാണ് വിവാദത്തിന് തുടക്കമിട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് ഡി.ജി.പി ഡി.എസ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു.
മീററ്റിലെ സൊഹ്‌റാബ് ഗേറ്റിലുള്ള മാളിനെതിരെയാണ് സംഘ്പരിവാറിന്റെ പുതിയ നീക്കം. മാളിൽ ഒരു യുവാവ് നമസ്‌കരിക്കുന്ന ദൃശ്യങ്ങളാണ് ബി.ജെ.പി ഐ.ടി സെൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നടപടി ആവശ്യപ്പെട്ട് മീറത്ത് പൊലീസിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഡി.ജി.പി മീററ്റ് പൊലീസിന് നിർദേശം നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നൗചന്ദി പൊലീസ് ഇൻസ്‌പെക്ടർ ജിതേന്ദ്ര കുമാർ സിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.