ന്യൂഡൽഹി: മണിപ്പൂരിൽ പ്രവേശിക്കാൻ തനിക്ക് പെർമിറ്റ് കിട്ടിയ വിവരം ജനറൽ സെക്രട്ടറി രാം മാധവ് പുറത്തുവിട്ടതോടെ പൗരത്വ ഭേദഗതി നിയമത്തിന് പിറകെ ബി.ജെ.പി ഇന്നർലൈൻ പെർമിറ്റ് (െഎ.എൽ.പി) വിവാദത്തിനുകൂടി തുടക്കമിട്ടു. പൗരത്വ ഭേദഗതി നിയമത്തിൽനിന്നും രക്ഷപ്പെടാൻ തങ്ങളെയും െഎ.എൽ.പി സംരക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് മേഘാലയ മന്ത്രിസഭ അംഗീകാരം നൽകി.
മണിപ്പൂരിൽ തുടങ്ങിയ െഎ.എൽ.പി മേഘാലയക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വ്യാഴാഴ്ച മേഘാലയ നിയമസഭയിൽ അവതരിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കാൻ മണിപ്പൂരിന് പുറമെ ത്രിപുരയെ കൂടി െഎ.എൽ.പി സംവിധാനത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്രം നേരേത്ത വ്യക്തമാക്കിയതോടെ ഇൗ സംരക്ഷണം ലഭിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചാകും.
ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽനിന്ന് ഇൗ സംസ്ഥാനങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധമാക്കുന്നതാണിത്. ബ്രിട്ടീഷുകാർ 1873ൽ നടപ്പാക്കിയ ബംഗാൾ ഇൗസ്റ്റേൺ അതിർത്തി നിയന്ത്രണങ്ങൾ പ്രകാരം അരുണാചൽപ്രദേശിലും മിസോറമിലും നാഗാലാന്‍ഡിലും മാത്രമുണ്ടായിരുന്ന സംവിധാനമാണ് ഇന്നർലൈൻ പെർമിറ്റ് (െഎ.എൽ.പി). സ്വാതന്ത്ര്യത്തിനുശേഷം 1950ൽ കേന്ദ്ര സർക്കാർ തദ്ദേശീയർക്ക് കുടിയേറ്റത്തിൽനിന്ന് സംരക്ഷണം നൽകുന്ന തരത്തിൽ െഎ.എൽ.പിയെ മാറ്റുകയായിരുന്നു.
നാഗാലാൻഡിലെ ദീമാപുരും മേഘാലയയിലെ ഷില്ലോങ്ങും സംരക്ഷണ പരിധിയിൽനിന്ന് ഒഴിവാണ്. ഇന്നർലൈൻ പെർമിറ്റ് മണിപ്പൂരിനും ത്രിപുരക്കും ബാധകമാക്കുന്ന വിവരം ഇൗ മാസം 11നാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ലോക്സഭയെ അറിയിച്ചത്. മണിപ്പൂരിനായുള്ള പ്രത്യേക ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിറ്റേന്ന് ഒപ്പുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.