മസ്തിഷ്ക ജ്വരം: ബീഹാറിൽ 14 കുട്ടികൾ മരിച്ചു

മുസഫർപുർ: ബീഹാറില്‍ മസ്തിഷ്ക ജ്വരം പടര്‍ന്നുപിടിക്കുന്നു. മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 14 കുട്ടികള ്‍ മരിച്ചു. രോഗബാധിതരില്‍ ഏറെയും താഴ്ന്ന സാമ്പത്തിക അവസ്ഥയിലുള്ളവരും 15 വയസിന് താഴെയുള്ള കുട്ടികളുമാണെന്നത്​ ഭീതി പടർത്തിയിരിക്കുകയാണ്​.

വൈറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വേനല്‍ക്കാലമായതോടെ ചൂട് കൂടി നിര്‍ജ്ജലീകരണം കാരണമാണ് കുട്ടികള്‍ക്ക് രോഗം പിടിപെടുന്നതെന്നാണ്​ വിദഗ്​ധ നിരീക്ഷണം.

രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ്​ ക്രമാതീതമായി കുറഞ്ഞ നിലയിലും ഉയർന്ന പനിയുമായി 38 കുട്ടികളെയാണ് ആശുപത്രിയിലെത്തിച്ചതെന്ന്​ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് സുപ്രണ്ട് സുനില്‍ ഷാഹി പറഞ്ഞു.

ഇതില്‍ 21 കുട്ടികള്‍ ശ്രീ കൃഷ്ണ മെമ്മോറിയല്‍ കോളജ് ആശുപത്രിയിലും 14 പേര്‍ കെജ്രിവാള്‍ ആശുപത്രിയിലുമാണിപ്പോൾ. രോഗം സംബന്ധിച്ച് ബോധവല്‍ക്കണം ആരംഭിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.

Tags:    
News Summary - AES outbreak: 14 kids die in Muzaffarpur-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.