Posted On
date_range Updated On
date_range മുന്നാക്ക സംവരണം: കോൺഗ്രസ് നേതാവ് പുനഃപരിശോധന ഹരജി നൽകി
ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം (ഇ.ഡബ്ല്യു.എസ്) ഏർപ്പെടുത്തിയത് ശരിവെച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്റെ ഹരജി.
കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്.ഈ മാസം ഏഴിനായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധി. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ 2019ലെ 103ാം ഭരണഘടന ഭേദഗതിയെ അഞ്ചംഗ ഡിവിഷൻ ബെഞ്ചിലെ മൂന്നംഗങ്ങളും അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.