ഇന്ത്യൻ രാഷ്​ട്രീയത്തിലെ കുടുംബ വാഴ്ചാ പാരമ്പര്യം തുറന്നുകാട്ടി എ.ഡി.ആർ സർവെ

ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രിയ പ്രതിനിധികൾക്കിടയിൽ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ടെന്ന് എ.ഡി.ആർ റിപ്പോർട്ട്. ലോക്സഭ,നിയമസഭ, നിയമസഭ കൗൺസിൽ എന്നിവ അടിസ്ഥാനമാക്കിയ സർവെയിൽ നിന്നാണ് ജനപ്രതിനിധികളിൽ അഞ്ചിലൊന്ന് പേരും കുടുംബവാഴ്ചാ പശ്ചാത്തലം ഉളളവരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസിന്‍റെ പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. മൊത്തം 5,024 ജനപ്രതിനിധികളുടെ ഡാറ്റയാണ് ഇതിനായി വിശകലനം ചെയ്തത്.

എ.ഡി.ആറും നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് 3,214 സിറ്റിങ് എം.പി മാരിൽ നടത്തിയ സർവെ പ്രകാരം രാഷ്ട്രീയത്തിൽ കുടുംബ പാരമ്പര്യം ഉളളവരുടെ എണ്ണം 1,107 ആണ്. അതായത് 21ശതമാനം. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ലോക്സഭയിൽ ആണ് -31ശതമാനം. കുറവ് സംസ്ഥാന നിയമസഭകളിലും-20ശതമാനം മാത്രം. രാജ്യസഭ 21ശതമാനം, സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ 22 ശതമാനം എന്നിങ്ങനെയാണ് മറ്റുളളവ.

ദേശീയ പാർട്ടികളിലെ സിറ്റിങ് പ്രതിനിധികളിൽ 3,214 പേരെ വിശകലനം ചെയ്തപ്പോൽ 657 പേർക്ക് പരമ്പരാഗതമായി രാഷ്ട്രീയ പശ്ചാത്തലം ഉണ്ട്. ഇത് 20ശതമാനമാണെന്ന് എ.ഡി.ആർ റിപ്പോർട്ട് പറയുന്നു. കോൺഗ്രസിനാണ് ഏറ്റവും കൂടുതൽ (32 ശതമാനം). തൊട്ടുപിന്നിൽ ബി.ജെ.പി (18 ശതമാനം). ഏറ്റവും കുറവ് സി.പി.ഐ.എമ്മിന് (8 ശതമാനം). 

സംസ്ഥാനങ്ങളിൽ രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയിൽ മുന്നിട്ട് നിൽക്കുന്നവരിൽ ഒന്നാമത് ഉത്തർപ്രദേശ് ആണ് -141 പേർ( 23ശതമാനം). മഹാരാഷ്ട്ര 129 ( 32ശതമാനം), ബിഹാർ 96 ( 27ശതമാനം), കർണാടക 94( 29ശതമാനം), ആന്ധ്രപ്രദേശ് 86 (34ശതമാനം) എന്നിങ്ങനെയാണ് ശതമാനടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനങ്ങൾ. ഏറ്റവും പിറകിൽ അസം ഉൾപ്പെടെയുളള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ്. 9 ശതമാനം മാത്രമാണ് ഇവിടെ രാഷ്ട്രീയത്തിൽ കുടുംബ പശ്ചാത്തലം ഉളളവർ.

സ്ത്രീ പുരുഷ താരതമ്യം അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ 4,665 പുരുഷ ജനപ്രതിനിധികളിൽ 856 പേർക്കും (18ശതമാനം), 539 സ്ത്രികളിൽ 251പേർക്കും (47ശതമാനം) പേരും രാഷ്ട്രീയത്തിൽ കുടുംബ പശ്ചാത്തലം ഉള്ളവരാണ്.

ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുംബ രാഷ്ട്രീയം ആഴത്തിൽ വേരൂന്നിയ പ്രാദേശിക രീതികളെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. അതേസമയം കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ താരതമ്യേന വ്യത്യാസപ്പെട്ടവയാണ്. ഉദാഹരണത്തിന്, ബിഹാറിൽ 27ശതമാനവും അസമിൽ 9ശതമാനവുമാണത്.

Tags:    
News Summary - ADR exposes the tradition of family rule in Indian politics; One fifth of all representatives have a family background

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.