താനെ: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) തലവൻ ശരദ് പവാറിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റ് ഷെയർ ചെയ്തതിന് അറസ്റ്റിലായ മറാത്ത നടി കേതകി ചിതാലെയെ മഹാരാഷ്ട്ര കോടതി ജൂൺ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്‌തതായി ആരോപിക്കപ്പെടുന്ന പോസ്റ്റിന്റെ പേരിൽ ചലച്ചിത്ര-ടിവി നടിയായ 29കാരി കേതകിയെ താനെ പൊലീസ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്രയിൽ ശിവസേനയുമായും കോൺഗ്രസുമായും അധികാരം പങ്കിടുന്ന പാർട്ടിയെ "നരകം കാത്തിരിക്കുന്നു", "നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു" എന്നിങ്ങനെയുള്ള വരികളിലൂടെയാണ് നടി വിമർശിച്ചത്. തുടർന്ന് വിവിധയിടങ്ങളിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു. ബുധനാഴ്ച താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തെ മജിസ്‌ട്രേറ്റ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
കേസിൽ അന്വേഷണം പൂർത്തിയാക്കിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.കഴിഞ്ഞയാഴ്ച ശരത് പവാറിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് 23കാരനായ ഫാർമസി വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.