ദുർഗയായി ഫോ​​േട്ടാ ഷൂട്ട്​; തൃണമൂൽ എം.പി നുസ്രത്ത്​ ജഹാ​ന്​ വധഭീഷണി

ന്യൂഡൽഹി: ദുർഗാദേവിയായി വേഷമിട്ട്​ ഫോ​േട്ടാ ഷൂട്ട് നടത്തിയ ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ്​ എം.പിയുമായ നുസ്രത്ത്​ ജഹാന്​ വധഭീഷണി. ദുർഗയായി വേഷമിട്ട്​ കൈയിൽ തൃശൂലവുമായി നിൽക്കുന്ന ചിത്രം നുസ്രത്ത്​ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതെ തുടർന്നാണ്​ താരത്തിനെതിരെ​ വധഭീഷണി ഉയർന്നത്​.

മുസ്​ലിം മതവിശ്വാസിയായ യുവതി ഹിന്ദുദൈവമായി വേഷം ധരിച്ചതും ചിത്രം പ്രചരിപ്പിച്ചതും ഇസ്​ലാമിന്​ വിരുദ്ധമാണെന്ന്​​ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. 'അള്ളാഹുവിനെ ഭയപ്പെടാത്ത നിങ്ങൾക്ക്​ മരണമാണ്​ കൂലി' എന്ന തരത്തിലുള്ള സന്ദേശങ്ങളും ഫോൺകോളുകളും ലഭിച്ചതായും താരം വെളിപ്പെടുത്തി.

വധഭീഷണി ഉള്ളതിനാൽ തനിക്ക്​ കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന്​ താരം സംസ്ഥാന സർക്കാറിനോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇതു​വരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.