ലഖ്നോ: ഉത്തർപ്രദേശിലെ നാല് ജില്ലകളിൽ നിയമവിരുദ്ധമെന്ന് ആരോപിച്ച് ഇരുപതിലേറെ മദ്റസകൾക്കും പള്ളികൾക്കുമെതിരെ നടപടിയെടുത്തെന്ന് സർക്കാർ അറിയിച്ചു. ശ്രാവസ്തി ജില്ലയിൽ അംഗീകാരമില്ലാത്ത 12 മദ്റസകൾ സീൽ ചെയ്തതായി ജില്ല മജിസ്ട്രേറ്റ് അജയ് കുമാർ ദ്വിവേദി പറഞ്ഞു.
സർക്കാർ ഭൂമിയിൽ നിർമിക്കുന്ന പള്ളിയും തകർത്തു. ജില്ലയിൽ ഇതുവരെ 32 മദ്റസകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. മഹാരജ്ഗഞ്ച്, ലഖിംപൂർ ഖേരി ജില്ലകളിൽ പള്ളിയും മദ്റസയും പൊളിച്ചുനീക്കി. ബഹ്റൈച്ചിൽ ഏഴ് അനധികൃത മദ്റസകൾക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.