Posted On
date_range Updated On
date_range അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
മംഗലപുരം: അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ. മുരുക്കുംപുഴ ഇടവിളാകം സ്വദേശി നാസർ (55) ആണ് മംഗലപുരം പൊലീസിൻ്റെ പിടിയിലായത്. ബന്ധു വീട്ടിലെത്തിയ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ആണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 15നായിരുന്നു സംഭവം. പെൺകുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്നു അമ്മയോട് പറഞ്ഞു. തുടർന്ന് മാതാവ് വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം മനസ്സിലായത്.ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പോലീസിനോട് പറഞ്ഞു. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇത്തരത്തിൽ ഇയാൾ മറ്റു കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.