Posted On
date_range Updated On
date_range സെൽഫി എടുക്കുന്നതിനിടെ അപകടം; മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു. കുടുംബസമേതം വിനോദയാത്ര നടത്തുന്നതിനിടെ കരിംനഗർ ജില്ലയ്ക്ക് സമീപമുള്ള എൽ.എം.ഡി റിസർവോയറിലാണ് അപകടം നടന്നത്. വിജയ് കുമാർ (47) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്.
വിജയ് കുമാറിന്റെ മകൾ സായ് നിത്യ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ റിസർവോയറിൽ തെന്നി വീഴുകയായിരുന്നു. മകൾ വെള്ളത്തിൽ വീണത് കണ്ട് അച്ഛൻ വിജയ് കുമാറും സഹോദരൻ വിക്രാന്തും റിസർവോയറിലേക്ക് ചാടി.
നിത്യയുടെ അമ്മയുടെ കരച്ചിൽ കേട്ട സമീപത്തെ മത്സ്യത്തൊഴിലാളി സംഭവസ്ഥലത്തെത്തി നിത്യയെയും വിക്രാന്തിനെയും കരക്കെത്തിച്ചുവെങ്കിലും വിജയ് കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.