Posted On
date_range Updated On
date_range ആധാർ സേവനങ്ങളുമായി ബന്ധിപ്പിക്കാനുളള തീയതി നീട്ടി
ന്യൂഡൽഹി: ആധാർ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച് 31 വരെ നീട്ടി. ബാങ്ക് അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കഴിഞ്ഞ ദിവസം സർക്കാർ ദീർഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി സർക്കാർ നീട്ടിയിരിക്കുന്നത്. ആധാർ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ അറ്റോണി ജനറൽ കെ.കെ വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം, ആധാർ കേസിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കും. കേസിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം പൂർത്തിയായി. ആധാർ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അഞ്ചംഗ ഭരണണഘടന ബെഞ്ചാണ് കേസിൽ വിധി പറയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.