നവജാതശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡുകളും

ന്യൂഡൽഹി : നവജാതശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡും ലഭ്യമാക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിലാണ് ആധാറുമായി ബന്ധിപ്പിച്ച് ജനന രജിസ്ട്രഷൻ നടപ്പിലാക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും നവജാതശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിനുള്ള സൗകര്യം യുനീക് ഐഡന്‍റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഒരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എന്നാൽ അഞ്ച് വയസ് പൂർത്തിയാൽ ആധാർ പുതുക്കണം. രാജ്യത്ത് ഇതുവരെ 134 കോടി ആധാറുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 20കോടി ആളുകളാണ് പുതുതായി ആധാർ എടുക്കുകയും വിവരങ്ങൾ പുതുക്കയും ചെയ്തതത്.

നേരത്തെ, ​പത്ത് വ​ർ​ഷം മു​മ്പു​ള്ള ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്ന് യു.​ഐ.​ഡി.​എ.ഐ അറിയിച്ചിരുന്നു. അതേസമയം, പു​തു​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് അ​റി​യി​പ്പി​ലി​ല്ല. വിലാ​സ​വും പേ​രും ഫോ​ൺ​ന​മ്പ​റും മ​റ്റ് വി​വ​ര​ങ്ങ​ളും ഓ​ൺ​​ലൈ​നി​ൽ 'മൈ ​ആ​ധാ​ർ ​പോ​ർ​ട്ട'​ലി​ലൂ​ടെ​യും ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും പു​തു​ക്കാമെന്നും യു.​ഐ.​ഡി.​ഐ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Aadhaar For Newborns Along With Birth Certificates In All States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.