കൊൽക്കത്തയിലെ മാളിൽ വൻ തീപിടിത്തം

കൊൽക്കത്ത: നഗരത്തിലെ അക്രോപോളിസ് മാളിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെയാണ് സംഭവം. പത്തോളം യൂനിറ്റ് അഗ്നിരക്ഷ സംഘമെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ​ വിധേയമായിട്ടുണ്ടെന്നും എന്നാൽ, കൂടുതൽ വിവരങ്ങൾ പറയാനായിട്ടില്ലെന്നും ഡി.സി.പി ബിദിഷ അറിയിച്ചു.

ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നാലാം നിലയിലുള്ള ഫുഡ് കോർട്ടിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. മാളിനുള്ളിലെ ഓഫിസ് ജീവനക്കാരെ അഗ്നിരക്ഷ സേന ഒഴിപ്പിച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നതിന്റെയും ആളുകൾ പരിഭ്രാന്തരായി ഓടുന്നതിന്റെയും നിരവധി വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. 

കഴിഞ്ഞ ചൊവ്വാഴ്ച കൊൽക്കത്തയിലെ പാർക് സ്ട്രീറ്റ് ഭാഗത്തെ റസ്റ്ററന്റിലും വൻ തീപിടിത്തം ഉണ്ടായിരുന്നു. അഗ്നിരക്ഷ സേനയും ​പൊലീസും ചേർന്നാണ് അന്ന് തീ അണച്ചത്. 

Tags:    
News Summary - A huge fire broke out in a mall in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.