Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് 73കാരൻ അറസ്റ്റിൽ
നവി മുംബൈ: നവി മുംബൈയിലെ പഞ്ച്ഷീൽ നഗർ ചേരി സമുച്ചയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 73 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കുട്ടിയുടെ കുടുംബം റബാലെ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. റബാലെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയും ഇരയും അകന്ന ബന്ധുക്കളാണെന്നും കട്കരി പാടയിൽ താമസിക്കുന്നവരാണ്. നിയമനടപടികൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.