99ാം വയസ്സിലും ഈ അമ്മ അന്നമൂട്ടുന്ന തിരക്കിലാണ്​ -Video

മുംബൈ: ലോക്​ഡൗണിൽ കഷ്​ടത അനുഭവിക്കുന്ന അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ ഭക്ഷണമൊരുക്കുന്ന മുംബൈയിലെ മുത്തശ്ശിയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

99 വയസ്സുള്ള ഈ അമ്മ തൊഴിലാളികൾക്ക്​ കൊടുക്കാനായി ഭക്ഷണം തയാറാക്കുന്ന വിഡിയോ വൈറലാവുകയാണ്​. 99കാരി റൊട്ടിയിൽ കറി ഒഴിച്ച്​ അലുമിനിയം ഫോയിൽ ഷീറ്റിൽ പൊതിഞ്ഞ്​ മാറ്റിവെക്കുന്നതാണ്​ വിഡിയോയിലുള്ളത്​. ഇവരുടെ ബന്ധുവും കറാച്ചിയിൽ അഭിഭാഷകനുമായ സാഹിദ്​ എഫ്​. ഇബ്രാഹിം ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ നെറ്റിസണുകൾ ഏറ്റെടുക്കാൻ അധികനേരം വേണ്ടി വന്നില്ല.

‘എ​​െൻറ 99 വയസുള്ള ഫുപ്പി (ആൻറി) ബോംബെയിലെ അന്തർ സംസ്​ഥാന തൊഴിലാളികൾക്കായി ഭക്ഷണം ഒരുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്​ സാഹിദ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. സ്​നേഹവും കാരുണ്യവും നിറഞ്ഞ ഈ സദ്​പ്രവൃത്തിയെ പ്രകീർത്തിച്ച്​ നിരവധി പേരാണ്​ രംഗത്തെത്തിയത്​.

‘ഇതെ​​െൻറ കണ്ണുകളെ ഇൗറനണിയിച്ചു’ എ​ന്നായിരുന്നു പ്രതികരണങ്ങളിലൊന്ന്​. മുത്തശ്ശിയോട്​ സ്​നേഹവും ആദരവും അറിയിക്കണമെന്ന്​ ചിലർ പറഞ്ഞപ്പോൾ അവർ​ ഇനിയും വർഷങ്ങളോളം ജീവിക്ക​ട്ടെയെന്ന്​ ആശംസിച്ചവരും കുറവല്ല.    

 

Tags:    
News Summary - 99-year-old woman prepares food packets for migrants in Mumbai -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.