Posted On
date_range Updated On
date_range ജി.എസ്.ടി വെട്ടിപ്പ്: മുംബൈയിൽ 6 കോടിയുടെ വെള്ളി പിടിച്ചെടുത്തു
മുംബൈ: ജി.എസ്.ടി വെട്ടിച്ച് വാനിൽ കടത്തുകയായിരുന്നു 929.414 കിലോ വെള്ളി വാഷി പൊലീസ് പിടിച്ചെടുത്തു. വിപണിയിൽ 6.17 കോടി വിലമതിക്കുന്നവയാണിത്.
പൂനെ-കോലാപൂർ റൂട്ടിൽ കൊറിയർ സർവ്വീസിന്‍റെ മറവിലായിരുന്നു വെള്ളിയും, ആഭരണങ്ങളും കടത്തിയത്. രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.