Posted On
date_range Updated On
date_range ട്രക്ക് ക്രൂയിസറിൽ ഇടിച്ചുകയറി ഒമ്പത് പേർ മരിച്ചു; 14 പേർക്ക് പരിക്ക്
കർണാടകയിലെ തുംകൂറിൽ ട്രക്ക് ക്രൂയിസറിൽ ഇടിച്ച് ഒമ്പത് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. റായ്ച്ചൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ദിവസവേതന തൊഴിലാളികളാണ് മരിച്ചത്. മൂന്ന് സ്ത്രീകളും നാല് പുരുഷൻമാരും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരെ തുംകൂർ ജില്ലാ ആശുപത്രിയിലും ഷീറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.