Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു
മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 82 കോവിഡ് കേസുകൾ കൂടി റിേപാർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 2000 കടന ്നു. 2064 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതിൽ 59 എണ്ണം മുംബൈയിലാണെന്നും മഹാരാഷ്ട്ര ആരോഗ്യ വിഭാഗം അറിയിച്ചു.
അതേസമയം മഹാരാഷ്ട്ര മന്ത്രി ജിതന്ദ്ര ആവാദ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഒരു പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി സ്വയം നിരീക്ഷണത്തിലേക്ക് പോയത്.
രാജ്യത്ത് ഇതുവരെ 9,000ത്തിൽ അധികം പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണം 300 കടക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 പേരാണ് രാജ്യത്ത് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.