Posted On
date_range Updated On
date_range കിരൺ റാവുവിെൻറ 80 ലക്ഷത്തിെൻറ ആഭരണങ്ങൾ മോഷണം പോയി
മുംബൈ: ബോളിവുഡ് സംവിധായികയും നടൻ ആമിർ ഖാെൻറ ഭാര്യയുമായ കിരൺ റാവുവിെൻറ 80 ലക്ഷം വിലവരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള അപ്പാർട്ട്മെൻറിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടമായത്. കിരൺ റാവുവിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ആഴ്ചയാണ് കിരണിെൻറ കിടപ്പുമുറിയിൽ നിന്ന് വജ്രമോതിരവും നെക്ലേസും കളവുപോയത്. തുടർന്ന് നടത്തിയ തെരച്ചലിൽ 53 ലക്ഷം രൂപവരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞത്.
സംഭവത്തിൽ പൊലീസ് വീട്ടുജോലിക്കാരെയും കിരൺ റാവുവിെൻറ അസിസ്റ്റൻറ് സൂസന്നയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.