മുംബൈയിൽ ഭവനസമുച്ചയത്തിൽ തീപിടിത്തം; എട്ട്​ പേരെ രക്ഷപ്പെടുത്തി

മുംബൈ: നഗരത്തിലെ ഭവനസമുച്ചയത്തിൽ തീപിടിത്തം. ആദിത്യ ആർക്കേഡ്​ ബിൽഡിങ്ങിലാണ്​ തീപിടിത്തമുണ്ടായത്​​. എട്ട്​ പേരെ സംഭവസ്ഥലത്ത്​ നിന്നും രക്ഷിച്ചിട്ടുണ്ട്​.

ചരണി റോഡിൽ ഡ്രീംലാൻറ്​ സിനിമ തിയേറ്ററിന്​ സമീപമാണ്​​ തീപിടിത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്​. കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കു​ന്നുണ്ടോയെന്ന്​ ഫയർഫോഴ്​സ്​ പരിശോധിക്കുന്നുണ്ട്​.

മൂന്ന്​ ഫയർ എൻജിൻ യൂണിറ്റുകളാണ്​ തീയണക്കാനായി സംഭവ സ്ഥലത്ത്​ എത്തിയത്​. ഒക്​ടോബർ ഏഴിന്​ മുംബൈയിലെ​ എ ടു സെഡ്​ ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റിന്​ സമീപവും തീപിടിത്തമുണ്ടായിരുന്നു.

Tags:    
News Summary - 8 rescued after fire in residential building in Mumbai-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.