ലഖ്നോ: ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ രാസ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒമ്പത് തൊഴിലാളികൾ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. അപകട സമയത്ത് 30ഓളം ആളുകൾ സ്ഥലത്തുണ്ടായിരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഡൽഹിയിൽനിന്ന് 80 കിലോമീറ്റർ അകലെ ഹാപുരിലെ ധോലാന പ്രദേശത്തുള്ള വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ശക്തിയേറിയ സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില ഫാക്ടറികളുടെ മേൽക്കൂരകളും തകർന്നു. പൊട്ടിത്തെറിയെ തുടർന്നുള്ള തീ അണക്കാൻ അഗ്നിശമനസേന മൂന്ന് മണിക്കൂർ സമയമെടുത്തു. സ്ഥലത്ത് വൈകിയും രക്ഷാ പ്രവർത്തനം തുടർന്നു.
മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം അറിയിച്ചു. സംഭവത്തിൽ വിദഗ്ധാന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.