Posted On
date_range Updated On
date_range വാഹനങ്ങൾക്ക് മേൽ മലയിടിഞ്ഞ് എട്ട് മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വാഹനങ്ങൾക്ക് മേൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. രണ്ട് ബൈക്കിനും ഒരു കാറിനും മേലേക്കാണ് മലയിടിഞ്ഞത്. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചുവരികയായിരുന്നവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. മൂന്ന് പേർ ആശുപത്രിയിലാണ് മരിച്ചത്. അഞ്ച് പേരുടെ മൃതദേഹം മണ്ണ് മാറ്റി കണ്ടെത്തുകയായിരുന്നു.
വാഹനങ്ങളിൽ എത്ര പേർ യാത്രചെയ്തിരുന്നുവെന്ന് വ്യക്തമല്ലെന്നും മൃതദേഹ ഭാഗങ്ങൾ ചിതറിയ നിലയിലായിരുന്നെന്നും അധികൃതർ പറഞ്ഞു. മരിച്ചവരുടെ സ്വദേശം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.