പനാജി: ഗോവയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ള എട്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കോൺഗ്രസ് എം.എൽ.എമാർ കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളായ ദിഗംബർ കാമത്തും മൈക്കിൾ ലോബോയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. പാർട്ടിയിലെ മൂന്നിൽ രണ്ട് എം.എൽ.എമാരും പാർട്ടി വിട്ടതോടെ ഇവർക്ക് കൂറുമാറ്റത്തിന്റെ കുരുക്കുണ്ടാവില്ല.
പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോയുടെ ചേംബറിൽ യോഗം ചേർന്നതിന് ശേഷമാണ് എം.എൽ.എമാർ ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസിലെ തങ്ങളുടെ വിഭാഗത്തെ ബി.ജെ.പിയിൽ ലയിപ്പിക്കുകയാണെന്ന പ്രമേയവും ഇവർ പാസാക്കി.
നേരത്തെ എം.എൽ.എമാർ നിയമസഭയിലെത്തി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 40 അംഗ ഗോവ നിയമസഭയിൽ 20 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് ബി.ജെ.പിക്ക് ഒരംഗത്തിന്റെ കുറവുണ്ട്. മൂന്ന് സ്വതന്ത്രൻമാരുടേയും രണ്ട് മഹാരാഷ്ട്ര ഗോമന്തക് പാർട്ടി എം.എൽ.എമാരുടേയും പിന്തുണയോടെയാണ് ബി.ജെ.പി ഗോവ ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.