ആന്ധ്രയിൽ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 75 കാരൻ അറസ്​റ്റിൽ

വിസിയനഗരം (ആന്ധ്രപ്രദേശ്​): ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 75 കാര​ൻ ​ആ​​ന്ധ്രപ്രദേശിൽ അറസ്​റ്റിലായി. വിസിയനഗരത്തിലെ രംഗരായപുരം ഗ്രാമത്തിൽ ബുധനാഴ്​ച​ വൈകീട്ടാണ്​ സംഭവം. വ്യാഴാഴ്​ച അറസ്​റ്റിലായ പ്രതിക്കെതിരെ പോക്​സോ നിയമപ്രകാരം കേസെടുത്തു. മിഠായി കാണിച്ച്​ പ്രലോഭിപ്പിച്ച്​ പെൺകുട്ടിയെ തൻെറ കുടിലിലെത്തിച്ച്​ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന്​ ലക്കവരപ്പു കോട്ട സബ്​ ഇൻസ്​പെക്​ടർ പ്രയോഗ മൂർത്തി പറഞ്ഞു.

പ്രതി കുട്ടിയുമായി കുടിലിലേക്ക്​ പോകുന്നത്​ ശ്രദ്ധയിൽപെട്ട സമീപവാസിയായ ആൺകുട്ടി അവൻെറ അമ്മയെ വിവരമറിയിച്ചു. അവർ ഉടൻ തന്നെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചുകൂട്ടി രക്ഷപെടുത്തുകയായിരുന്നു. വയോധികനെ മർദ്ദിച്ചവശനാക്കിയ ശേഷമാണ്​ അവർ പൊലീസിനെ വിവരമറിയിച്ചത്​. വൈദ്യപരിശോധനക്ക്​ വിധേയമാക്കിയ പെൺകുട്ടി വ്യാഴാഴ്​ച രാവിലെ ആശുപത്രി വിട്ടതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - 75-year-old arrested for sexual assault on minor in Andhra- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.