Posted On
date_range Updated On
date_range കനത്തമഴയിൽ മണ്ണിടിച്ചിലിൽ; കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുപേർ മരിച്ചു
ഷിംല: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുപേർ മരിച്ചു. ഹിമാചൽ പ്രദേശിലെ സിർമൗറിലാണ് സംഭവം. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാലു ദിവസമായി സിർമൗറിൽ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടതിനെതുടർന്ന് യാത്രക്കാർ വഴിയിൽ കുടുങ്ങി. ഞായറാഴ്ച ചാമ്പ ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മരിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.